പഴയങ്ങാടി: പഴയങ്ങാടിയിലെ അനധികൃത പാർക്കിംഗിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ഗതാഗത കുരുക്കിന് കാരണമാകുന്ന അനധികൃത പാർക്കിംഗ് തടയുന്നതിന് പഴയങ്ങാടി പോലീസും ഏഴോം ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപടി സ്വീകരിച്ചു.
എം. വിജിൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം പഴയങ്ങാടിയിലെ വ്യാപാരികളുടെ സഹകരണത്തോടെയാണ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്. ആദ്യ ദിവസം പിഴ ഈടാക്കാതെ ബോധവൽക്കരണമാണ് ലക്ഷ്യമെന്ന് പഴയങ്ങാടി എസ്.ഐ കെ. സുഹൈൽ പറഞ്ഞു.


പഴയങ്ങാടി പഴയ ബസ്റ്റാൻ്ഡ് മുതൽ എരിപുരം ഇറക്കം വരെയാണ് നോപാർക്കിംഗ് ബോർഡുകൾ സ്ഥാപിക്കുന്നത്.വിജിൻ എം എൽ എ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ വാർഡ് അംഗം ജസീർ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Warning signs installed against illegal parking in Pazhyangadi